ഭരണഘടന അവകാശത്തിലുള്ള കടന്നുകയറ്റം- -ഐ.എസ്.എം കൊച്ചി: പറവൂരില്‍ മതപ്രബോധകര്‍ക്ക് നേരെയുണ്ടായ ആക്രമണം ഭരണഘടന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഐ.എസ്.എം ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ബഹുസ്വരത തകര്‍ക്കുന്ന വര്‍ഗീയ- ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢതന്ത്രങ്ങളില്‍ വീഴാതെ പൊലീസും മാധ്യമങ്ങളും ജാഗ്രത പുലർത്തണം. സംഭവത്തിൽ സര്‍ക്കാര്‍ സുതാര്യ നിലപാട് സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് കെ.കെ. ഹുസൈന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.എ. ഇബ്രാഹിം കുട്ടി, സാബിഖ് മാഞ്ഞാലി, ഫഹീം കൊച്ചി, അബ്ദുല്‍ വഹാബ് ശ്രീമൂലനഗരം, ബി.എം. സിയാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.