ചെങ്ങമനാട്: അത്താണിയില്‍ പൊലീസ് എയിഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന് ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷന്‍- (സി.ഐ.ടി.യു) നെടുമ്പാശ്ശേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതയുമായി സംഗമിക്കുന്ന അത്താണിക്കവലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുക, കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, റോഡിെൻറ വശങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, ഫുട്പാത്ത് നിർമിക്കുക, കരിയാട് ജങ്ഷനിലെ സിഗ്നല്‍ സംവിധാനം കാര്യക്ഷമമാക്കുക, ഓണ്‍ലൈന്‍ ടാക്സികളുടെ അനധികൃത പാര്‍ക്കിങ്ങും ഓട്ടവും നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രതിനിധി സമ്മേളനം അസോസിയേഷന്‍ ജില്ല സെക്രട്ടറി പി.ആര്‍. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ.ബി. ഷാനി അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.എ. ശിവന്‍, ടി.ഇ. രാമകൃഷ്ണന്‍, പി.സി. ലാലു, കെ.എന്‍. ഹരിദാസ്, എ.കെ. തോമസ്, കെ.ജെ. ഐസക്, പി.എ. സൈനുദ്ദീന്‍, വി.കെ. ദാസന്‍ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി എല്‍ദോ ഡേവിഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈകീട്ട് അത്താണിക്കവലയില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല സെക്രേട്ടറിയറ്റ് അംഗം സജീവന്‍ ബാലുശ്ശേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ മേഖല പ്രസിഡൻറായി കെ.എന്‍. ഹരിദാസിനെയും സെക്രട്ടറിയായി എല്‍ദോ ഡേവിഡിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: സി.ബിജു, സി.കെ. കലാധരന്‍ (വൈസ് പ്രസി.), പി.പി. ഏല്യാസ്, കെ.എം. രതീഷ് (ജോ.സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.