റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം

ആലങ്ങാട്: പാനായിക്കുളം-എരമം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. പാനായിക്കുളം ജുമാമസ്ജിദിൽനിന്ന് 50 മീറ്റർ അകലെയാണ് കൂടുതൽ മോശമായിക്കിടക്കുന്നത്. സ്വകാര്യ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ കാൽനടപോലും ദുസ്സഹമായി. പള്ളിയിലേക്ക് പോകുന്നവരും വിദ്യാർഥികളും ഏറെ ബുദ്ധിമുട്ടുകയാണ്. ഇരുചക്രവാഹന യാത്രക്കാർ സാഹസികമായാണ് സഞ്ചരിക്കുന്നത്. റോഡ് നന്നാക്കാൻ അടിയന്തര നടപടി വേണമെന്ന് സോളിഡാരിറ്റി പാനായിക്കുളം യൂനിറ്റ് ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് ശാഫി അധ്യക്ഷത വഹിച്ചു. ജമാൽ പാനായിക്കുളം, സ്വാലിഹ്, അബ്ദുൽ ഹഫീസ് തലക്കാട്ട്, സനൂപ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.