വിദേശത്ത് കുടുങ്ങിയ യുവതിക്ക്​​ 15 വർഷത്തിന്​ ശേഷം മോചനം

കൊച്ചി: പാസ്പോർട്ടും വിസയും നഷ്ടപ്പെട്ട് 15 വർഷങ്ങളായി വിദേശത്ത് കുടുങ്ങിയ കൊച്ചി സ്വദേശി റജീന മടങ്ങിയെത്തി. പി.ഡി.പിയുടെ പ്രവാസി സംഘടന പി.സി.എഫ് അജ്മാൻ ഘടകത്തി​െൻറ ഇടപെടലിനെ തുടർന്നാണ് തിങ്കളാഴ്ച നാടണഞ്ഞത്. കൊച്ചി ഫിഷർമാൻ കോളനിയിൽ പുന്നയ്ക്കൽ വീട്ടിൽ അരുളപ്പ​െൻറ മകൾ റജീന 2002 ലാണ് വീട്ടുജോലിക്കായി മസ്കത്തിലേക്ക് തൊഴിൽ വിസയിൽ പോകുന്നത്. എന്നാൽ, വിമാനത്താവളത്തിൽ സ്പോൺസർ എത്താതായതോടെ പരിചയപ്പെട്ട തമിഴ് കുടുംബത്തോടൊപ്പം ദുൈബയിൽ എത്തി. പിന്നീട് പല സ്ഥലങ്ങളിൽ ജോലിക്കാരിയായി. ഇതിനിെട പരിചയപ്പെട്ട മലയാളി നാട്ടിൽപ്പോകാൻ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തു. രേഖകളൊന്നും കൈവശമില്ലാതിരുന്ന റജീനയുടെ നാട്ടിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലായി. തുടർന്ന് പി.ഡി.പി ജില്ല വൈസ്പ്രസിഡൻറ് ടി.പി. ആൻറണി, സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ എന്നിവർ പി.സി.എഫ് ദുൈബ ഘടകത്തെ അറിയിച്ചു. അജ്മാൻ ഘടകം ഭാരവാഹികളായ ഷെമീർ പാവിട്ടപ്പുറം, ഹംസ പൊന്നാനി, നൂറുദ്ദീൻ ഉറോട്ടിലും സഹപ്രവർത്തകരും നാല് മാസം നടത്തിയ പരിശ്രമത്തിന് ശേഷമാണ് യു.എ.ഇ കോൺസുലേറ്റ് വഴി താൽക്കാലിക പാസ്പോർട്ടും രേഖകളും ശരിയാക്കാൻ സാധിച്ചത്. ദുൈബയിൽനിന്നുള്ള യാത്രാചെലവും അവർ വഹിച്ചു. റജീനയെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ കുടുംബാംഗങ്ങളോടൊപ്പം പി.ഡി.പി ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ടി.പി. ആൻറണി, അലി മുള്ളങ്കുഴി, അജാസ് കുന്നുംപുറം എന്നിവർ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.