വടക്കേക്കരയിലെ ആള്‍ക്കൂട്ട ആക്രമണം അപലപനീയം -– എസ്.ഡി.പി.ഐ

ആലുവ: 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന പേരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണത്തിനിടെ പറവൂര്‍ വടക്കേക്കരയില്‍ സംഘ്പരിവാര്‍ നടത്തിയ ആക്രമണം ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണമാണെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് യോഗം. വടക്കേക്കര പുതിയ കാവില്‍ സമാധാന പരമായി ലഘുലേഖ വിതരണം നടത്തിയ എട്ടു പേരെയാണ് അമ്പതോളം വരുന്ന ആർ.എസ്.എസുകാർ അതിക്രൂരമായി മര്‍ദിച്ചതിന് ശേഷം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. പിന്നീട് സംഘ്പരിവാര്‍ പരാതിയില്‍ കസ്‌റ്റഡിയിലെടുത്തവരെയും ഇവരെ അന്വേഷിച്ചെത്തിയവരെയും ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്‌റ്റ് ചെയ്തു. കാമ്പയിനി‍​െൻറ ആലപ്പുഴ ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി തോമസ് ഐസക് ആണ്. പൊലീസി‍​െൻറ നിഷ്‌ക്രിയത്തമാണ് ആർ.എസ്.എസ് ആക്രമങ്ങള്‍ കേരളത്തില്‍ വർധിച്ച് വരുന്നതിന് കാരണം. പശുമാംസത്തി​െൻറ പേരില്‍ ആർ.എസ്.എസ് കേരളത്തില്‍ നടത്തിയ ആദ്യ ആക്രമണവും പറവൂരിന് തൊട്ടടുത്ത പ്രദേശത്തായിരുന്നു. എന്നാല്‍ം ഈ കേസില്‍ പൊലീസ് ഗൗരവ പൂര്‍ണമായ അന്വേഷണം നടത്താത്തത് അക്രമികള്‍ക്ക് ഊർജം പകർന്നതായും യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് പി. പി. മൊയ്തീന്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. സെക്രേട്ടറിയറ്റ് അംഗങ്ങളായ, ഫൈസല്‍ താണിപ്പാടം, സുല്‍ഫിക്കര്‍ അലി, നാസര്‍ എളമന, അജ്മല്‍.കെ.മുജീബ്, ഷിഹാബ് പടന്നാട്ട്, ഫസല്‍ റഹ്മാന്‍, ഷമീര്‍ മാഞ്ഞാലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.