ആലുവ: നഗരത്തിൽ നിരന്തരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എം.എല്‍.എ ജനകീയ അഭിപ്രായം തേടുന്നു. 30ന് രാവിലെ 10ന് ആലുവ െഗസ്‌റ്റ് ഹൗസില്‍ യോഗം ചേരുമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്സൻ, പി.ഡബ്ല്യു.ഡി, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടന പ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍, മർച്ചൻറ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, റെസിഡൻറ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, ബസ് ഓപറേറ്റേഴ്സ് പ്രതിനിധികള്‍, ടാക്സി/ ഓട്ടോ തൊഴിലാളി പ്രതിനിധികള്‍, പൊതുജനസമൂഹം എന്നിവെരയും അവരുടെ നിർദേശങ്ങുളും ക്ഷണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.