വള്ളത്തോൾ സ്മാരക വായനശാല ജില്ല കലോത്സവം: തേവക്കൽ വിദ്യോദയക്ക്​ ഓവറോൾ കിരീടം

എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ല കലോത്സവത്തിൽ തേവക്കൽ വിദ്യോദയക്ക് ഓവറോൾ കിരീടം. സ​െൻറ് മേരീസ് തിരച്ചാൽ രണ്ടാം സ്ഥാനവും സ​െൻറ് ആൻറണീസ് കിഴക്കമ്പലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ സ​െൻറ് ആൻറണീസ് കിഴക്കമ്പലം, യു.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും തേവക്കൽ വിദ്യോദയയും ഹയർ സെക്കൻഡറിയിൽ മാർ കൂറിലോസ് പട്ടിമറ്റവും വിജയിച്ചു. സമ്മാനവിതരണം വാഴക്കളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് നിർവഹിച്ചു. വായനശാല പ്രസിഡൻറ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, കെ.കെ. ഏലിയാസ്, പി.ജി. സജീവ്, ജയൻ പുക്കാട്ടുപടി, സി.ജി. ദിനേശ്, പി.കെ. ജിനീഷ്, പി.വി. സുരേന്ദ്രൻ, വിൽസൻ വർഗീസ്, സുജ സജീവൻ, എം.എം. ജോൺസൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.