ആലുവ: നർമദ സമരവുമായി ബന്ധപ്പെട്ട് സമര നേതാക്കെളയും മേധാപട്കെറയും അറസ്‌റ്റ് ചെയ്തതിൽ പ്രധിഷേധിച്ചും നർമദ ബച്ചാവോ ആന്തോളനോട് ഐക്യദാർഢ്യമർപ്പിച്ചും മാറമ്പള്ളി ജങ്ഷനിലും സമീപത്തുള്ള പെരിയാർ നദിയുടെ കടവിലുമായി നടന്ന പരിപാടി ശ്രദ്ധേയമായി. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് കീഴ്മാട്, വാഴക്കുളം ഏരിയകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മാറമ്പള്ളി ജങ്ഷനിൽ നടന്ന പ്രകടനം പെരിയാർ നദിയുടെ തീരത്തുള്ള മാറമ്പള്ളി കടവിലാണ് അവസാനിച്ചത്. തുടർന്ന് ബാനറുമായി പെരിയാറിലേക്കിറങ്ങിയ സംഘം വെള്ളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ വിളിച്ചു. ശേഷം പെരിയാറിൽ കുളിച്ചാണ് പരിപാടി അവസാനിപ്പിച്ചത്. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. 10 ലക്ഷത്തോളം ജനങ്ങളെയും അവരുടെ ജീവിതെത്തയും വെള്ളത്തിൽ മുക്കിക്കൊല്ലുന്ന നർമദയിലെ അണക്കെട്ട് നിർമാണത്തിൽനിന്ന ബന്ധപ്പെട്ട സംസ്‌ഥാന സർക്കാറുകൾ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോളിഡാരിറ്റി കീഴ്മാട് ഏരിയ പ്രസിഡൻറ് മൊയ്നുദ്ദീൻ അഫ്സൽ, വാഴക്കുളം ഏരിയ പ്രസിഡൻറ് ഷാജഹാൻ മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ല സമിതി അംഗം ഹൈദർ മഞ്ഞപ്പെട്ടി, ഏരിയ സെക്രട്ടറിമാരായ ഷാജിർ, ഡോ.സാലിഹ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.