ആലുവ: റെയിൽവേ സ്‌റ്റേഷൻ ഹജ്ജ് സേവന കേന്ദ്രത്തിൽ തിരക്ക് കൂടി. ട്രെയിൻവഴി എത്തുന്ന ഹജ്ജ് യാത്രികരുടെ എണ്ണം കൂടിയതാണ് തിരക്ക് കൂടാൻ ഇടയാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് കൂടുതൽ യാത്രികരെത്തിയത്. ഞായറാഴ്ച ബന്ധുക്കളടക്കം 800ലധികം പേരാണെത്തിയത്. തിങ്കളാഴ്ച നാനൂറിലധികം ഹജ്ജ് യാത്രികരെത്തി. ഇവരുടെ ബന്ധുക്കളടക്കം ആയിരത്തിലേറെ പേരാണ് സേവനകേന്ദ്രം വഴി ഹജ്ജ് ക്യാമ്പിലെത്തിയത്. ഇതിനിടയിൽ കാസർകോട് അടക്കമുള്ള മലബാർ മേഖലകളിലെ പല യാത്രക്കാർക്കും റിസർവേഷൻ ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ക്യാമ്പിൽനിന്ന് യാത്ര പുറപ്പെടേണ്ട സമയം അടുത്തവർ ഇതുമൂലം ജനറൽ കമ്പാർട്ടുമെൻറുകളിലും മറ്റുമായി ആലുവയിലെത്തുകയാണ്. ഇങ്ങനെ വരുന്നവരുടെ കൃത്യമായ കണക്ക് സേവന കേന്ദ്രത്തിൽ ലഭിക്കുന്നില്ല. ഇത് കേന്ദ്രത്തിെൻറ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇത്തരത്തിലെത്തുന്ന യാത്രക്കാരും ട്രെയിനിലും മറ്റും ഏറെ ദുരിതമനുഭവിക്കേണ്ടിയുംവരുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ റെയിൽവേ സ്‌റ്റേഷനിലും തിരക്ക് കൂടിയിരിക്കുകയാണ്. ഇവരുടെ ലഗേജുകൾ വേഗത്തിൽ ക്യാമ്പിലെത്തിക്കാൻ സന്നദ്ധ സേവകരും ഏറെ പ്രയാസപ്പെടേണ്ടിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.