കഞ്ചാവ് വിൽപന നടത്തുന്നതിനിടെ ഒരാൾ പിടിയിൽ

പെരുമ്പാവൂർ: ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തുന്നതിനിടെ പൊലീസ് പിടികൂടി. വളയൻചിറങ്ങര കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ സാജുവിനെയാണ് (48) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. പ്രതിയുടെ പക്കൽനിന്ന് 18 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. എസ്.ഐ പി.എ. ഫൈസലി​െൻറ നേതൃത്വത്തിൽ ആർ.ടി.എഫ് അംഗങ്ങളും അടങ്ങുന്ന സംഘമാണ് പെരുമ്പാവൂർ ലക്കി തിയറ്ററിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്. പ്രതി പെരുമ്പാവൂർ മാർക്കറ്റ് ജങ്ഷനിൽ ഓട്ടോ ഓടിക്കുന്നയാളാണെന്നും ഇയാൾ പല മോഷണക്കേസുകളിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.