മരട്: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ വൈറ്റില-പേട്ട റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ചമ്പക്കര ഏരിയ കമ്മിറ്റിയും മരട് മുനിസിപ്പൽ കമ്മിറ്റിയും ചേർന്ന് '' സംഘടിപ്പിക്കുന്നു. മാവേലിയെ വൈറ്റില-പേട്ട റോഡിലെ പാതാളക്കുഴിയിലൂടെ പ്രതീകാത്മകമായി എത്തിച്ച്, സ്ഥലം എം.എൽ.എക്കും ഡിവിഷൻ കൗൺസിലർമാർക്കും നന്ദി പറഞ്ഞ് ചൊവ്വാഴ്ച വൈകീട്ട് 4.30ന് പേട്ട ജങ്ഷനിൽനിന്ന് ചമ്പക്കര ജങ്ഷനിലേക്ക് താളമേളങ്ങളുടെ അകമ്പടിയോടെ പ്രതിഷേധ റാലിയും നടക്കും. ചമ്പക്കര ജങ്ഷനിൽ നടക്കുന്ന പ്രതിഷേധ സായാഹ്നം ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡൻറ് കെ.എസ്. വിജയൻ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡൻറ് എം.ആർ. സത്യൻ സമരപ്രഖ്യാപനം നടത്തും. ചമ്പക്കര ഏരിയ കമ്മിറ്റി പ്രസിഡൻറ് ടി.വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും. ഭാരവാഹികൾ മട്ടാഞ്ചേരി: അമരാവതി മുസ്ലിം ജമാഅത്ത്: പി.കെ. ശംസു (പ്രസി), പി.എ. മനാഫ് (വൈസ് പ്രസി), കെ.എച്ച്. ഉമർ ഫാറൂഖ് (സെക്ര), കെ.എസ്. ഷിഹാബ് (ജോ. സെക്ര), സി.എം. നാസർ (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.