മട്ടാഞ്ചേരി: കൊങ്കണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയതിെൻറ രജത ജൂബിലി ആഘോഷിച്ചു. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ എൻ. പുരുഷോത്തമ മല്ലയ്യ ഉദ്ഘാടനം ചെയ്തു. അഖില ഭാരത കൊങ്കണി പരിഷത്ത് ഉപാധ്യക്ഷൻ ആർ.എസ്. ഭാസ്ക്കർ മുഖ്യാതിഥിയായി. കൗൺസിലർ ശ്യാമള ശ്രീധര പ്രഭു, കൊച്ചി തിരുമല ദേവസ്വം പ്രസിഡൻറ് ദേവാനന്ദ് എസ്. കമ്മത്ത്, കെ.ഡി. സെൻ, പി.എൻ. കൃഷ്ണൻ, അഡ്വ. വി.എൻ. വസന്തകുമാർ, ബി.എസ്. രമേശ്, ജി. സന്നകുമാർ പ്രഭു, എം. ലക്ഷ്മണ കളിക്കാർ എന്നിവർ സംസാരിച്ചു. ഗോരഖ്പുരിൽ മരിച്ച കുഞ്ഞുങ്ങൾക്കായി പ്രാർഥനസന്ധ്യ മട്ടാഞ്ചേരി: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ബാബ രാഘവ് ദാസ് സർക്കാർ മെഡിക്കൽ കോളജിൽ പിഞ്ചുകുഞ്ഞുങ്ങൾ ജീവശ്വാസം കിട്ടാതെ മരിച്ചതിൽ അനുശോചിച്ചും മനുഷ്യജീവനേക്കാൾ മൃഗങ്ങൾക്ക് വിലകൽപിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധച്ചും കെ.സി.വൈ.എം കൊച്ചി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർഥനസന്ധ്യ നടത്തി. ഫോർട്ട്കൊച്ചി കടപ്പുറത്ത് കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻറ് ജോസഫ് ദിലീപ് അധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജി ജോർജ്, രൂപത ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ടി.എ. ഡാൽഫിൻ, റിഡ്ജൻ റിബല്ലോ, ജോസ് പള്ളിപ്പാടൻ, കാസിം പൂപ്പന, ആൻറണി ആൻസിൻ, സെൽജൻ കുറുപ്പശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.