തെക്കൻ പറവൂർ: വാല സമുദായോദ്ധാരണി പരസ്പരസഹായ സംഘം വക 15 സെൻറ് സ്ഥലം പഞ്ചായത്തിൽനിന്ന് വിട്ടുകിട്ടാൻ ധീവരസഭയുെടയും സമര സഹായസമിതിയുെടയും സംയുക്താഭിമുഖ്യത്തിൽ നടന്ന പഞ്ചായത്ത് ഉപരോധം ഡി.സി.സി സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. സമരത്തിന് ബി.ജെ.പി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെ.ടി. ബൈജു സംസാരിച്ചു. പഞ്ചായത്തിൽ ധീവരസഭക്ക് അനുകൂലമായി തീരുമാനമെടുത്താൽ ഇത് ധീവരസഭക്ക് കിട്ടുന്നതിനുള്ള നീക്കം സർക്കാർ തലത്തിൽ നടത്താൻ തനിക്ക് കഴിയുമെന്ന് സി.പി.ഐ നേതാവ് പി.വി. ചന്ദ്രബോസ് പറഞ്ഞു. ധീവരസഭ സംസ്ഥാന ട്രഷറർ പി.കെ. സുധാകരൻ, പി.വി. സജീവൻ എസ്. എൻ.ഡി.പി, കെ.ടി. വിമലൻ ആർ.എസ്.പി, പി.കെ കാർത്തികേയൻ, സഹജ ചന്ദ്രൻ , പി.സുനിൽ കുമാർ ഐ.എൻ.ടി.യു.സി, എസ്. സുരേന്ദ്രൻ, സി. ഗോപി, പി.എം. രവീന്ദ്രൻ, എം.കെ. രാജു, ധീവരസഭ രേണുക കാർത്തികേയൻ, സഹജ ചന്ദ്രൻ, കെ.എൻ. അജാമിളൻ പരവർ സഭ, കെ.എ. അയ്യപ്പൻ കെ.പി.എം.എസ്, കെ.എസ്. ബാഹുലേയൻ ബി.ഡി.ജെ. എസ് എന്നിവർ സംസാരിച്ചു. സമരസമിതി ചെയർമാൻ എൻ.ടി. ചന്ദ്രൻ അധ്യക്ഷത വഹറിച്ചു. സമര സഹായസമിതി കൺവീനർ എസ്.ടി. അരവിന്ദൻ സ്വാഗതവും യുവജനസഭ ജില്ല പ്രസിഡൻറ് എം.കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.