പള്ളുരുത്തി: ഞായറാഴ്ച അർധരാത്രി മുതൽ വല്ലാർപാടത്ത് ആരംഭിച്ച ട്രെയിലർ ലോറി സമരം പിൻവലിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിച്ചത്. ഓണത്തിനുമുമ്പ് തൊഴിലാളികൾക്ക് 11,750 രൂപ ബോണസ് നൽകും. മുൻവർഷെത്തക്കാൾ 500 രൂപയാണ് വർധിപ്പിച്ചത്. അമിതഭാരം കയറ്റിയെന്ന് ആരോപിച്ച് തൊഴിലാളികളുടെ പേരിൽ എടുത്ത നടപടികൾ പിൻവലിക്കും. ചർച്ചയിൽ എം.എൽ.എമാരായ ജോൺ ഫെർണാണ്ടസ്, കെ.ജെ. മാക്സി, ട്രേഡ് യൂനിയൻ നേതാക്കളായ പി.എസ്. ആഷിക്, ബെന്നി ഫെർണാണ്ടസ്, എം. ജമാൽ കുഞ്ഞ്, സാം ഐസക്, ചാൾസ് ജോർജ്, ടി.കെ. ഇസ്മായിൽ, അഭിലാഷ്, ജോണി സ്റ്റീഫൻ, എം.എൻ. വേണുഗോപാൽ, സി.കെ. പരമേശ്വരൻ, എം.എം. രാജീവ്, ട്രക്ക് ഉടമകളായ ടോം ടോമി, ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.