അരൂർ: ട്രെയിൻ ദുരന്തങ്ങൾ അരൂരിൽ തുടർക്കഥയാകുന്നു. മെമു ഇടിച്ച് മൂന്നു യുവാക്കൾ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അരൂർ സ്വദേശിയായ ജിബിൻ, സുഹൃത്തുക്കളായ മിലൻ, ജിതിൻ എന്നിവരാണ് ഞായറാഴ്ച അമ്മനേഴത്തിനടുത്ത് മരിച്ചത്. അഞ്ചുവർഷത്തിനുമുമ്പ് അരൂർ റെയിൽവേ സ്റ്റേഷന് സമീപം ലെവൽ ക്രോസിൽ കാറിൽ ട്രെയിനിടിച്ച് പിഞ്ചുകുഞ്ഞ് ഉൾെപ്പടെ അഞ്ചു പേർ മരിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ജില്ലയിലെ മുഴുവൻ ലെവൽ ക്രോസിലും കാവൽക്കാരെ നിയമിക്കാൻ ഇതുമൂലം ഇടയായി. രാജീവ് ഗാന്ധി ജന്മദിനം ആലപ്പുഴ: നരേന്ദ്ര മോദി അധികാരത്തിൽവന്ന ശേഷം രാജ്യത്ത് വർഗീയ ഫാഷിസ്റ്റ് ശക്തികൾ ദലിത്, ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിടുകയാെണന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. ഡി.സി.സിയിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 74 ാം ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂർ, കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ഡി. സുഗതൻ, പ്രഫ. നെടുമുടി ഹരികുമാർ, ജി. സഞ്ജീവ് ഭട്ട്, ടി. സുബ്രഹ്മണ്യദാസ്, പി. ഉണ്ണികൃഷ്ണൻ, ബിനു ചുള്ളിയിൽ, സിറിയക് ജേക്കബ്, ബഷീർ കോയാപറമ്പിൽ, ആർ. അംജിത്ത്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.