ടി.എച്ച്​. മുസ്​തഫയുടെ ജീവചരിത്രം പ്രകാശനം ചെയ്​തു

കോലഞ്ചേരി: ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള മനസ്സ് പ്രവർത്തകർക്കും നേതൃത്വത്തിനുമുണ്ടായാൽ മാത്രമേ കോൺഗ്രസിന് ഭാവിയുണ്ടാകൂവെന്ന്് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. കോൺഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയുടെ ജീവചരിത്രം 'ടി.എച്ച്. മുസ്തഫ കോൺഗ്രസിൽ പിന്നിട്ട 60 വർഷം' പുസ്തകത്തി​െൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗവും ജാഥയും ഓഫിസ് പ്രവർത്തനവും മാത്രം നടത്തി കോൺഗ്രസിനെ സജീവമാക്കാമെന്ന ചിന്ത ഉപേക്ഷിച്ച് ജനപക്ഷത്തുനിന്ന് പ്രവർത്തിക്കാൻ ഓരോ കോൺഗ്രസുകാരനും തയാറാകണം. ജനങ്ങളോടൊപ്പം പ്രവർത്തിക്കുകയും മണ്ഡലത്തി​െൻറ വികസനത്തിന് ഉണർന്നുപ്രവർത്തിക്കുക വഴി ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത വ്യക്തിത്വമാണ് ടി.എച്ച്. മുസ്തഫയുടേതെന്നും ആൻറണി കൂട്ടിച്ചേർത്തു. വി.പി. സജീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രഫ.എം.കെ. സാനു ജീവചരിത്രത്തി​െൻറ ആദ്യകോപ്പി ഏറ്റുവാങ്ങി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, നേതാക്കളായ ബെന്നി ബഹനാൻ, വി.ജെ. പൗലോസ്, കെ.പി. ധനപാലൻ, ബി.എ. അബ്ദുൽ മുത്തലിബ്, ടി.എം. സക്കീർ ഹുസൈൻ, ജോൺ പി. മാണി, സി.പി. ജോയി, കെ.പി. പീറ്റർ, സി.ജെ. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.