മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കോതമംഗലത്ത് അന്തർദേശീയ മാരത്തൺ

കോതമംഗലം: മയക്കുമരുന്നിനെതിരെ മുന്നറിയിപ്പുമായി കേരളത്തി​െൻറ പന്ത്രണ്ട് ഒളിമ്പ്യന്‍മാര്‍ കോതമംഗലത്ത് സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന മാരത്തണിൽ പങ്കെടുക്കും. ഒളിമ്പ്യന്മാരായ ഷൈനി വിത്സന്‍, വിത്സന്‍ ചെറിയാന്‍, മേഴ്‌സികുട്ടന്‍, കെ.എം. ബീനാമോള്‍, കെ.എം. ബിനു, പി.രാമചന്ദ്രന്‍, ജിന്‍സി ഫിലിപ്, ലിജോ ഡേവിഡ് തോട്ടാന്‍, മനോജ് ലാല്‍, പി.അനില്‍കുമാര്‍, ജോസഫ് ജി.അബ്രാഹം , അനില്‍ഡ തോമസ് എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാനും കൊച്ചി കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണറുമായ റോയി വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ എബി ചേലാട്ട്, ചീഫ് കോഓഡിനേറ്റര്‍ എം.പി. പൗലോസുകുട്ടി എന്നിവര്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കോതമംഗലം മുതല്‍ ഭൂതത്താന്‍കെട്ട് വരെയാണ് മാരത്തണ്‍ മത്സരം നടക്കുക.കേരളത്തിലെ മുന്‍കാല പ്രഗല്ഭ കായിക താരങ്ങളോടൊപ്പം ചേലാട് ലയണ്‍സ് ക്ലബ്, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയെല്ലാം ലഹരിക്കെതിരെയുള്ള പുതിയ സംരംഭത്തില്‍ പങ്കാളികളാവും. രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഐ.ജി പി.വിജയന്‍ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. പുരുഷ വനിത വെറ്ററന്‍ വിഭാഗങ്ങളിലായി നടക്കുന്ന മാരത്തണിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. ജോയ്‌സ് ജോര്‍ജ് എം.പി., ആൻറണി ജോണ്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. കണ്‍വീനര്‍മാരായ ബിനോയി കുര്യാക്കോസ്, ബാബു ഏലിയാസ്,ജിജി സി.പോള്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.