കേന്ദ്ര സർക്കാർ രാജ്യത്തെ വിഭജനത്തിലേക്ക്​ നയിക്കുന്നു ^പ്രഫ. രവിവർമകുമാർ

കേന്ദ്ര സർക്കാർ രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നു -പ്രഫ. രവിവർമകുമാർ കൊച്ചി: ജനങ്ങൾക്കിടയിൽ വർഗീയ ഭ്രാന്ത് വളർത്താൻ പശുരാഷ്ട്രീയം കളിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നുവെന്ന് കർണാടക മുൻ അഡ്വക്കറ്റ് ജനറൽ പ്രഫ. രവിവർമകുമാർ പറഞ്ഞു. പശുവി​െൻറ പേരിലുള്ള നരനായാട്ടിനെതിരെ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി കൊച്ചി വഞ്ചിസ്ക്വയറിൽ സംഘടിപ്പിച്ച മനുഷ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണ നിയമവും ഭേദഗതിയുമൊക്കെ സംസ്ഥാന വിഷയമാണ്. എന്നാൽ, നരേന്ദ്ര മോദി ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ചാണ് മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം ഭേദഗതിചെയ്ത് വളച്ചൊടിച്ചത്. പട്ടിണിയും ദാരിദ്യ്രവും തൊഴിലില്ലായ്മയും അടക്കമുള്ള നീറുന്ന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് സംഘ്പരിവാർ ശക്തികൾ അക്രമരാഷ്ട്രീയം കളിക്കുന്നതും വർഗീയഭ്രാന്ത് വളർത്തുന്നതും. സങ്കുചിത ചിന്താഗതികളെല്ലാം മാറ്റിെവച്ച് ഇതിനെതിരെ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ പ്രതിരോധസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ്, ബി.ആർ.പി. ഭാസ്കർ, ഡോ. ഡി. സുരേന്ദ്രനാഥ്, ഹാഷിം ചേന്ദമ്പിള്ളി, എസ്. ബുർഹാൻ, ജയ്സൺ ജോസഫ്, എം. ഷാജർ ഖാൻ, ടി.കെ. സുധീർകുമാർ, ഹാമിദ് എസ്. വടുതല, കെ.കെ. ഗോപിനാഥൻ നായർ, പി.പി. സാജു, ബേസിൽ കുര്യാക്കോസ്, മുഹമ്മദ് അലി, ടി.ഡി. സ്റ്റീഫൻ, രാജൻ ആൻറണി, ഷാജി ജോർജ്, ജി.എസ്. പത്്മകുമാർ, എൻ.കെ. ബിജു, എ. ജെയിംസ്, ജബ്ബാർ മേത്തർ എന്നിവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.