കടകളിലെ മോഷണം തിരുട്ട് ഗ്രാമത്തിലെ സംഘങ്ങളെ സംശയം; കാഞ്ഞൂരിൽ ​േമാഷണശ്രമം

കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം നടന്ന കേസിൽ അന്വേഷണം ഉൗർജിതം. കടകളിലെ സി.സി.ടി.വി പൊലീസ് പരിശോധിച്ചു. മോഷണം നടന്ന സമയത്തിനു തൊട്ടുമുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ ശേഖരിച്ചു. കാമറയിൽ പതിഞ്ഞ വ്യക്തിയുടെ ചിത്രവും മറ്റു സ്ഥാപനങ്ങളിൽനിന്ന് െപാലീസ് ശേഖരിച്ച ചിത്രങ്ങളും ഒത്തു നോക്കിയതിനുശേഷം മോഷ്ടാക്കളെക്കുറിച്ച് വ്യക്തതയുണ്ടാക്കാനാണ് ശ്രമം. തിരുട്ട് ഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കളാണോ പിന്നിലെന്ന് സംശയമുള്ളതായി സി.ഐ സജി മാർക്കോസ് പറഞ്ഞു. സമാന രീതിയിൽ വാഴക്കുളം ഉൾെപ്പടെയുള്ള സമീപ പ്രദേശങ്ങളിൽ മോഷണം നടന്നിരുന്നു. മോഷണം നടന്ന സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച വിരലടയാളവും സൂക്ഷിച്ചിട്ടുണ്ട്. ഇതിനിടെ കാഞ്ഞൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും മോഷണശ്രമമുണ്ടായി. അഞ്ച്, ആറ്, ഏഴ് വാർഡുകളിലാണ് മോഷണ ശ്രമം നടന്നത്. കാഞ്ഞൂർ പള്ളിയുടെ സമീപം താമസിക്കുന്ന കോയിക്കര ഡിയോ ജോർജി​െൻറ വീട്ടിൽ കടന്നെങ്കിലും നഷ്ടപ്പെട്ടില്ല. ചിറമട്ടം പ്രദേശങ്ങളിലെ ചില വീടുകളിൽ അലക്കിയിട്ട തുണികൾ നഷ്ടപ്പെട്ടതായി െപാലീസിന് പരാതി ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.