കുമ്മനം രാജശേഖരൻ ഹജ്ജ് സേവനകേന്ദ്രം സന്ദർശിച്ചു

ആലുവ: ബി.ജെ.പി സംസ്‌ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ആലുവ റെയിൽവേ സ്‌റ്റേഷനിലെ ഹജ്ജ് സേവനകേന്ദ്രം സന്ദർശിച്ചു. സേവനകേന്ദ്രത്തി‍​െൻറ പ്രവർത്തനങ്ങളെക്കുറിച്ച് ഭാരവാഹികളോട് ചോദിച്ചറിഞ്ഞു. മാധ്യമനിരൂപകൻ അഡ്വ. ജയശങ്കർ, എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ എന്നിവരും സേവനകേന്ദ്രം സന്ദർശിച്ചു. ശനിയാഴ്ച 137 യാത്രക്കാരാണ് ആലുവ റെയിൽവേ സ്‌റ്റേഷൻ വഴിയെത്തിയത്. ബന്ധുക്കളടക്കം നാനൂറോളം പേരെ പ്രത്യേക വാഹനങ്ങളിൽ ഹജ്ജ് ക്യാമ്പിലെത്തിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ കെ.എം. കുഞ്ഞുമോൻ, നൗഷാദ് മേത്തർ, പി.എം. സഹീർ, നസീർ കൊടികുത്തുമല എന്നിവർ സേവനപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.