യു.ഡി.എഫ് സർക്കാറിെൻറ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നു

ആലുവ: യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഡ്വ. വി.ഇ. അബ്‌ദുൽ ഗഫൂർ പറഞ്ഞു. ലൈഫ് ഭവന പദ്ധതിയുടെ പേരിൽ പാവപ്പെട്ടവരുടെ വീട് നിഷേധിക്കുന്ന ഇടത് സർക്കാറി​െൻറ നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ടൗൺ ആലുവ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ ഭവനപദ്ധതിക്ക് തുരങ്കംെവച്ചുകൊണ്ട് ലൈഫ് മിഷൻ എന്ന പേരിടുകയും സാധാരണക്കാർക്ക് വീട് ലഭിക്കാതിരിക്കാനുള്ള മാനദണ്ഡങ്ങൾ കൊണ്ടുവരുകയുമാണ് ഇടത് സർക്കാർ ചെയ്തത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് കെ.കെ. അബ്‌ദുൽ സലാം ഇസ്‌ലാമിയ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ മുഖ്യപ്രഭാക്ഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ബി.എം.എ. ലത്തീഫ്, സെക്രട്ടറി സി.കെ. അമീർ, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി വി.എം. നാസർ, മുസ്‌ലിം ലീഗ് ടൗൺ പ്രസിഡൻറ് പി.എ. അബ്‌ദുൽ സമദ്, സെക്രട്ടറി അഷറഫ് താണിയില്‍, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ജിന്നാസ് കുന്നത്തേരി, അനസ് നടുപ്പറമ്പിൽ, മുജീബ് കുട്ടമശേരി, അബ്‌ദുൽ ബാസിത്ത്, അലി കരിപ്പായി, സുധീർ കുന്നപ്പിള്ളി, അഡ്വ. റനിഫ് അഹ്മദ്, പി.എസ്. ഷാനവാസ്, മുഹമ്മദ് അസ്‌ലം, ഇസ്ഹാക്ക് മാനാടത്ത്, സാനിഫ് അലി എന്നിവര്‍ സംസാരിച്ചു. യൂത്ത് ലീഗ് ടൗൺ പ്രസിഡൻറ് ടി.എ. ഷിഹാബ് സ്വാഗതവും ട്രഷറർ അൻസാർ ഗ്രാൻറ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.