അങ്കമാലി: മൂഴിക്കുളം ശാലയിലെ മൂന്നാമത് പൊതുഅടുക്കള ഞായറാഴ്ച രാവിലെ ആറിന് ആരംഭിക്കും. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ദമ്പതികളടക്കം മൂഴിക്കുളം ശാലയിെലത്തി പ്രധാനമായും പ്രകൃതിദത്ത കേരളീയ വിഭവങ്ങളായിരിക്കും തയാറാക്കുക. വിഭവങ്ങള്‍ പരസ്പരം പങ്കുവെക്കുകയും തയാറാക്കുന്ന രീതി അവതരിപ്പിക്കുകയും ചെയ്യും. പാട്ടും കലയും നര്‍മവും കലര്‍ന്ന സായാഹ്നങ്ങള്‍ക്കും മൂഴിക്കുളംശാല വേദിയാകും. ജിഞ്ചര്‍ ലെമണ്‍, പരിപ്പുദോശ, ചുക്ക് കാപ്പി, ചേമ്പില ചമ്മന്തി, വേപ്പില പച്ചടി, പിണ്ടിക്കറി, കൊടപ്പന്‍ തോരന്‍, പപ്പായ മൊളോഷ്യം, പാലട, ചക്കരക്കാപ്പി, ഇലയട, പച്ചക്കറി കഞ്ഞി, മാങ്ങ-ഇഞ്ചി ചമ്മന്തി, രാമച്ച വെള്ളം തുടങ്ങിയ വിഭവങ്ങളായിരിക്കും ഞായറാഴ്ച പ്രധാനമായും തയാറാക്കുക. വഞ്ചിയാത്രയും കലാപരിപാടികളും അരങ്ങേറും. വിവിധ രൂപത്തിലും അളവിലുമുള്ള തെങ്ങോല അടക്കമുള്ള ഉൽപന്നങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും. ഫോണ്‍: 9495981246.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.