കുടിവെള്ള -ജലസേചന പദ്ധതി നിർമാണോദ്ഘാടനം

അങ്കമാലി: നഗരസഭ പീച്ചാനിക്കാട്ട് നടപ്പാക്കുന്ന കുടിവെള്ള -ജലസേചന പദ്ധതിയുടെ നിർമാണോദ്ഘാടനം ചെയർപേഴ്സൻ എം.എ. ഗ്രേസി നിര്‍വഹിച്ചു. 20 ലക്ഷം ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. 1600 മീറ്റര്‍ നീളത്തിലായിരിക്കും പൈപ്പുകള്‍ സ്ഥാപിക്കുക. 75 ഏക്കറോളം കൃഷിയിടത്തില്‍ ജലസേചനത്തിനും 200 കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കാനും പദ്ധതി സഹായമാകും. തുരുത്ത് ഭാഗത്തെ നിലവിലെ മോട്ടോറില്‍നിന്നായിരിക്കും പമ്പിങ് നടത്തുക. അഞ്ച് ലക്ഷം ചെലവില്‍ തുരുത്ത് ഭാഗത്ത് കുടിവെള്ളത്തിനും ജലസേചനത്തിനുമായും മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരസഭ വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ഗിരീഷ്കുമാര്‍, കൗണ്‍സിലര്‍മാരായ ഷോബി ജോര്‍ജ്, കെ.കെ. സലി, ടി.വൈ. ഏല്യാസ്, ബിനു ബി. അയ്യമ്പിള്ളി, ഷൈറ്റ ബെന്നി എന്നിവര്‍ സംസാരിച്ചു. കൃഷിഭവനിൽ ഹാജരാകണം ചെങ്ങമനാട്: കൃഷിഭവനില്‍നിന്ന് ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവര്‍ 2017 ജനുവരി മുതലുള്ള പെന്‍ഷന്‍ തുക അനുവദിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡി​െൻറ പകർപ്പും സഹിതം 26നകം കൃഷിഭവനില്‍ ഹാജരാകണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.