വിദ്യാഭ്യാസമേഖലയിലെ അഴിമതി: കെ.എസ്​.യു സമരത്തിനിറങ്ങണം ^ആൻറണി

വിദ്യാഭ്യാസമേഖലയിലെ അഴിമതി: കെ.എസ്.യു സമരത്തിനിറങ്ങണം -ആൻറണി ആലപ്പുഴ: അഴിമതി ഏറ്റവും കൂടുതൽ നടമാടുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്നും വ്യക്തികളെയും സമുദായനേതാക്കളെയും നോക്കാതെ സമരരംഗത്തിറങ്ങാൻ കെ.എസ്.യു തയാറാകണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വയലാർ രവി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ വിദ്യാഭ്യാസമേഖലയിൽ അഴിമതി കൊടികുത്തി വാഴുകയാണ്. സ്വാശ്രയമേഖലയിലും എയിഡഡ് വിദ്യാഭ്യാസമേഖലയിലും കടുത്ത അഴിമതിയാണ് നടക്കുന്നത്. സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് മൂക്കുകയറിടാൻ കെ.എസ്.യു സമരരംഗത്തിറങ്ങണം. സ്കൂൾ, കോളജ് കാമ്പസുകൾ ജാതി-മത ശക്തികളുടെ അഴിഞ്ഞാട്ടഭൂമിയായി മാറി. ഇതിൽനിന്ന് വിദ്യാർഥികളെ മോചിപ്പിക്കാൻ പുരോഗമനമുഖമുള്ള കെ.എസ്.യുവിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.