രവി കോൺഗ്രസിനെ പ​ുരോഗമന പാതയിലേക്ക്​ തിരിച്ചുകൊണ്ടുവന്ന​ നേതാവ്​ ^ആൻറണി

രവി കോൺഗ്രസിനെ പുരോഗമന പാതയിലേക്ക് തിരിച്ചുകൊണ്ടുവന്ന നേതാവ് -ആൻറണി ആലപ്പുഴ: ഒരു കാലത്ത് യാഥാസ്ഥിതിക നിലപാടുകളിലേക്ക് വഴുതിപ്പോയ കോൺഗ്രസിനെ പുരോഗമന ഇടതുപക്ഷപാതയിലേക്ക് തിരിച്ചുകൊണ്ടുവന്നത് വയലാർ രവിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. ജനങ്ങളിൽനിന്ന് അകന്ന് കോൺഗ്രസിന് അപചയം സംഭവിച്ച കാലഘട്ടത്തിൽ തിരുത്തൽ ശക്തിയായി കടന്നുവന്ന യുവനേതാക്കളിൽ പ്രഥമസ്ഥാനം രവിക്ക് അർഹതപ്പെട്ടതാണ്. എൺപതാം പിറന്നാൾ ആഘോഷിക്കുന്ന വയലാർ രവിയെ ആദരിക്കാൻ ആലപ്പുഴയിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആൻറണി. കമ്യൂണിസ്റ്റ് സർക്കാറുകൾക്ക് എതിരെ മാത്രമല്ല കോൺഗ്രസിന് അകത്തും രവി പൊട്ടിത്തെറിച്ചു. പാർട്ടിക്ക് പുതുജീവൻ നൽകുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. യുവനേതാക്കളെ കണ്ടെത്തി വളർത്തിക്കൊണ്ടുവരുന്നതിൽ രവിക്ക് പ്രത്യേക സിദ്ധി തന്നെയുണ്ടായിരുന്നു -അദ്ദേഹം പറഞ്ഞു. ശീമാട്ടി ഗ്രൗണ്ടിൽ സ്ത്രീകളടക്കം വൻ ജനാവലി പെങ്കടുത്ത ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കെ.സി. േവണുഗോപാൽ എം.പി അധ്യക്ഷത വഹിച്ചു. കേക്ക് മുറിച്ച് 80 മൺചിരാതുകളിൽ ദീപം തെളിച്ചു. രവിയെക്കുറിച്ച് രാജീവ് ആലുങ്കൽ രചിച്ച കവിത പിന്നണി ഗായിക ലാലി ആർ.പിള്ളയും വയലാർ ശരത് ചന്ദ്രവർമ രചിച്ച കവിത അദ്ദേഹംതന്നെയും ആലപിച്ചു. എറണാകുളത്തെ കോൺഗ്രസ് ഹൗസി​െൻറ വരാന്തയിൽ പത്രങ്ങൾ തലയിണയാക്കി വർഷങ്ങളോളം ഉറങ്ങിയ അനുഭവമാണ് ത​െൻറ കരുത്തെന്നു രവി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എം.പിമാരായ എം.െഎ. ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ബെന്നി ബഹന്നാൻ തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി പ്രസിഡൻറ് എം.ലിജു സ്വാഗതവും െക.പി.സി.സി ജന.സെക്രട്ടറി സി.ആർ. ജയപ്രകാശ് നന്ദിയും പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, ടി.സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, എം.മുരളി, ഹൈബി ഇൗഡൻ എം.എൽ.എ തുടങ്ങിയവർ പെങ്കടുത്തു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.