ആലുവ: നഗരത്തിെലയും സമീപപ്രദേശങ്ങളിലെയും കാലപ്പഴക്കം ചെന്ന കുടിവെള്ള വിതരണ പൈപ്പുകൾ ഉടൻ മാറ്റണമെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ മോഹനദാസ് ഉത്തരവിട്ടു. പൈപ്പ് പൊട്ടൽമൂലം കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നഗരത്തിലെ വിവിധ റെസിഡൻറ്സ് അസോസിയേഷനുകൾ നൽകിയ പരാതിയിലാണ് ഉത്തരവ്. െസപ്റ്റംബർ 22ന് ആലുവ പാലസിൽ നടക്കുന്ന കമീഷൻ സിറ്റിങ്ങിൽ വാട്ടർ അതോറിറ്റി എം.ഡി നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലധികം പഴക്കംചെന്ന പൈപ്പുകളിലൂടെയാണ് ഇന്നും നഗരത്തിലും സമീപപ്രദേശങ്ങളിലും ജലവിതരണം നടത്തുന്നത്. അർബുദമടക്കമുള്ള രോഗങ്ങൾക്ക് ഇടയാക്കുന്ന ആസ്ബസ്‌റ്റോസ് പൈപ്പുകളാണിവ. ഇവയുടെ കാലപ്പഴക്കംമൂലമുള്ള പ്രശ്നങ്ങൾ മറ്റുപല രോഗങ്ങൾക്കും കാരണമാകാനിടയുണ്ട്. കാലപ്പഴക്കംമൂലം പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാണ്. സംഗീതസഭ റോഡ് റെസിഡൻറ്സ് അസോസിയേഷൻ, ഹൈറോഡ് റെസിഡൻറ്സ് അസോസിയേഷൻ, ശാന്തിനഗർ റെസിഡൻറ്സ് അസോസിയേഷൻ സംഘടനകളെ പ്രതിനിധാനംചെയ്ത് നഗരസഭയിലെ സ്വതന്ത്ര കൗൺസിലർ സെബി വി. ബാസ്റ്റിെൻറ നേതൃത്വത്തിൽ പി. രാമചന്ദ്രൻ, വിനോദ് മേനോൻ, ടി.എം. സുരേഷ്, മനു എസ്. ബാബു എന്നിവർ ചേർന്നാണ് കമീഷന് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.