തോമസ്​ ചാണ്ടിയെ പുറത്താക്കണം ^സുധീരൻ

തോമസ് ചാണ്ടിയെ പുറത്താക്കണം -സുധീരൻ ആലപ്പുഴ: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. നിയമങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട നിയമസഭാംഗങ്ങൾ നിയമങ്ങൾ ലംഘിക്കുന്നവരായി മാറരുതെന്ന് അദ്ദേഹം പറഞ്ഞു. വയലാർ രവിയുടെ 80ാം പിറന്നാൾ ആഘോഷ ചടങ്ങിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നേരേത്ത ചടങ്ങിൽ സംസാരിക്കവെ ഇ.പി. ജയരാജന് നൽകാൻ കഴിയാത്ത കനിവാണ് തോമസ് ചാണ്ടിയുടെ കാര്യത്തിൽ പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് സുധീരൻ കുറ്റപ്പെടുത്തിയിരുന്നു. ഒരു കാലത്ത് ജന്മിത്വത്തിന് എതിരെ നിലകൊണ്ട കമ്മ്യൂണിസ്റ്റുകൾ ഇന്ന് അവർക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്ക് തീറെഴുതി. ഭൂമി കൈയേറ്റ വിഷയത്തിൽ രാജമാണിക്യം കമീഷൻ റിപ്പോർട്ട് കുറ്റപ്പെടുത്തിയ ഹാരിസൺ, ടാറ്റ കമ്പനികളോട് മൃദുസമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.