അരൂർ: മേഖലയിൽ ചെമ്മീൻ പീലിങ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പീലിങ് തൊഴിലാളികളുമായി ബന്ധമില്ലാത്ത ചില സംഘടനപ്രവർത്തകർ ഷെഡുകൾ അടപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് നാഷനലിസ്റ്റ് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കൺെവൻഷൻ ആവശ്യപ്പെട്ടു. സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനങ്ങളും പീലിങ് ഷെഡുകളും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇപ്പോൾ നടത്തുന്ന സമരം വ്യവസായ മേഖലയെ തകർക്കാൻ വേണ്ടിയാണ്. സംസ്ഥാന പ്രസിഡൻറ് ആസഫ് അലി ഉദ്ഘാടനം ചെയ്തു. ജോസഫ് കണ്ടോത്ത് അധ്യക്ഷത വഹിച്ചു. സത്യനാഥ് ചങ്ങരം, ബിജു കോട്ടപ്പള്ളി, മുഹമ്മദ് റഫീഖ്, വിനോദ് അരൂർ, യൂസുഫ് ചന്തിരൂർ എന്നിവർ സംസാരിച്ചു. പൂര്‍വവിദ്യാര്‍ഥി സംഗമം മാരാരിക്കുളം: പൊള്ളേത്തൈ ഗവ. ഹൈസ്‌കൂളിലെ പൂര്‍വവിദ്യാർഥി സംഗമവും മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് ഗാനരചയിതാവ് അജി കാട്ടൂര്‍ നയിക്കുന്ന ആലപ്പി ബ്ലാക്ക് പേള്സിെൻറ നാടന്‍പാട്ടും തുടർന്ന് പൂര്‍വവിദ്യാര്‍ഥി സംഗമവും. 4.30ന് സമാപന സമ്മേളനം ഭരണപരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. ജന്മദിന പൂജിത സമർപ്പണ സമ്മേളനം അരൂർ: ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകര ഗുരുവിെൻറ 91ാം ജന്മദിന പൂജിത സമർപ്പണ സമ്മേളനം ഞായറാഴ്ച രാവിലെ 10ന് ജന്മഗൃഹമായ ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.