പി. കൃഷ്​ണപിള്ള അനുസ്​മരണദിനം ഇന്ന്​

സ്മൃതി മണ്ഡപം തകർത്ത സംഭവത്തിലെ ദുരൂഹത ബാക്കി ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ അനുസ്മരണദിനം ശനിയാഴ്ച ഇരു കമ്യൂണിസ്റ്റ് പാർട്ടിയും സംയുക്തമായി ആചരിക്കും. പി. കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കളും പുന്നപ്ര രക്തസാക്ഷികളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ രാവിലെ അനുസ്മരണപ്രകടനവും പുഷ്പാര്‍ച്ചനയും സമ്മേളനവും നടക്കും. 7.30ന് ഇ.എം.എസ് സ്റ്റേഡിയത്തില്‍നിന്ന് പ്രകടനം ആരംഭിക്കും. അനുസ്മരണസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച കണ്ണര്‍കാട്ട് രാവിലെ ഒമ്പതിന് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. അതേസമയം, കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെട്ട സംഭവത്തിന് നാലാണ്ട് തികയുേമ്പാഴും ദുരൂഹത മാറിയിട്ടില്ല. 2013 നവംബർ ഒന്നിന് യു.ഡി.എഫ് ഭരണകാലത്താണ് മുഹമ്മ കണ്ണർകാെട്ട സ്മാരകം തകർക്കപ്പെട്ടത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർ മാത്രമല്ല, പൊതുസമൂഹവും അപലപിച്ച സംഭവമായിരുന്നു അത്. എന്നാൽ, അന്വേഷണം നടക്കുകയും ചിലർക്കെതിരെ കുറ്റം ആരോപിക്കുകയും ചെയ്തെങ്കിലും അതിന് പിന്നിലെ താൽപര്യം മറഞ്ഞുതന്നെ കിടക്കുകയാണ്. തോമസ് ചാണ്ടി രാജിവെക്കുംവരെ സമരമെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ: കായൽ-ഭൂമി കൈയേറ്റങ്ങളിലൂടെ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവെക്കുംവരെ സമരപരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. മന്ത്രിയുടെ ലേക്പാലസ് റിസോർട്ട് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. പ്രസിഡൻറ് എസ്. ദീപു അധ്യക്ഷത വഹിച്ചു. എൻ.എസ്.യു ദേശീയ സെക്രട്ടറി അഡ്വ. എസ്. ശരത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാജി നൂറനാട്, അവിനാശ് ഗംഗൻ, ഷാജി ഉടുമ്പാക്കൽ, ആർ. അംജിത്ത്കുമാർ, എൻ.പി. വിമൽ, സുജിത്ത് കുമാരപുരം, ഷിജു താഹ, നൂറുദീൻകോയ, ഷാജഹാൻ, സജി ജോസഫ് എന്നിവർ സംസാരിച്ചു. ദേശീയ തുഴച്ചില്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി ആലപ്പുഴ: ഭോപാലില്‍ നടന്ന രണ്ടാമത് ഓപണ്‍ കയാക്കിങ് ആൻഡ് കനോയിങ് ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി. കേരളത്തിന് നാല് വെള്ളിയും 11 വെങ്കലവുമാണ് താരങ്ങള്‍ തുഴഞ്ഞെടുത്തത്. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ താരങ്ങളെ കേരള കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ സ്വീകരിച്ചു. കേരളത്തിനായി ആഷ്‌ലി, നികില്‍ ആൻറണി, ആൻറണി മൈക്കിള്‍, വി.എസ്. അമല്‍, ആദര്‍ശ്, പി. അനില്‍കുമാര്‍, ടി.ഡി. രഞ്ജിത്ത്, ബിനോയ് ദേവസ്യ എന്നിവരാണ് മെഡല്‍ നേടിയത്. അസോസിയേഷന്‍ അംഗങ്ങളായ ആല്‍ബിന്‍ തോമസ്, അനില്‍കുമാര്‍, സേവ്യര്‍ മാത്യു, ടോണ്‍ബി, സുലഭ, വിനീഷ്, ടോം ജോസഫ്, അധ്യാപകരായ ജസ്റ്റിന്‍ ജോസഫ്, രഞ്ജിത്ത് മാനുവല്‍, മുകേഷ്, കായികതാരങ്ങളുടെ രക്ഷാകര്‍ത്താക്കള്‍, സഹപാഠികൾ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.