നവജാത ശിശുവി​െൻറ ന​െട്ടല്ലി​െല മുഴ നീക്കി

അങ്കമാലി: നട്ടെല്ലില്‍ അസാധാരണ വലുപ്പമുള്ള മുഴയുമായി പിറന്നുവീണ ശിശുവിന് മണിക്കൂറുകള്‍ക്കകം സങ്കീര്‍ണ ശസ്ത്രക്രിയ. ചാലക്കുടി സ്വദേശി സുമോജ്-മനേഷ് ദമ്പതികളുടെ 12 മണിക്കൂര്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് അങ്കമാലി എല്‍.എഫ്.ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ സൗഖ്യം ലഭിച്ചത്. ശരീരത്തിന് പിറകിലായി നട്ടെല്ലിനോട് ചേര്‍ന്ന് വലിയ മുഴ രൂപം കൊള്ളുന്ന അപൂർവ രോഗാവസ്ഥക്ക് മൈലോ മെനിംഗോസില്‍ എന്നാണ് പേര്. മുഴക്ക് കുഞ്ഞി​െൻറ തലയേക്കാള്‍ വലുപ്പമുണ്ടായിരുന്നു. നട്ടെല്ലിനോട് ചേർന്ന മുഴ നീക്കുന്നതിനിടയില്‍ പൊട്ടിയാല്‍ അമിത രക്തസ്രാവത്തിനും ജീവഹാനിക്കും വരെ കാരണമാകുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സീനിയര്‍ ന്യൂറോ സര്‍ജന്‍ ഡോ.അര്‍ജുന്‍ ചാക്കോ പറഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ഡോ.എസ്.ജയ, ഡോ.എ ന്‍.കെ.ലീല, ഡോ.മാത്യു ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പൂര്‍ത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.