കൊച്ചി: ജല മെട്രോയുടെ വരാൻ പോകുന്ന ഫെറി ടെർമിനലുകളുമായി ബന്ധപ്പെട്ട് കെ.എം.ആർ.എൽ ആർകിടെക്ച്വൽ ഡിസൈൻ മത്സരം നടത്തും. പൊതുഗതാഗതത്തിന് ഊന്നൽ നൽകിയുള്ള നഗരത്തിെൻറ വികസനത്തിനായി വൈറ്റിലയിലും ഫോർട്ട്കൊച്ചിയിലും ജലമെട്രോ രണ്ട് പുതിയ ടെർമിനലുകൾ കൂടി നിർമിക്കും. ഇത് 2018ഓടെ പൂർത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്. വ്യക്തികൾക്കും നാലുപേർ വരെ അടങ്ങുന്ന ടീമുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ആർകിടെക്ചർ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും സ്കൂളുകൾക്കും കോളജുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ആഗസ്റ്റ് 20ന് ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 10ന് മുമ്പ് രജിസ്റ്റർ ചെയ്യണം. മത്സരത്തിനായി തയാറാക്കുന്ന ഡിസൈനുകൾ ടെർമിനലുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പരിസരം മനസ്സിൽ കണ്ടുകൊണ്ടാകണം. മത്സരഫലം ഒക്ടോബർ 10ന് പ്രഖ്യാപിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25000 രൂപയുമാണ് സമ്മാനം. ഇതോടൊപ്പം െതരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകൾ അനുസരിച്ച് നിർമിക്കുന്ന ഫെറി ടെർമിനലുകളിൽ ഡിസൈനർമാരുടെ പേര് പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.