സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരും ^ അരുണ സുന്ദരരാജൻ

സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരും - അരുണ സുന്ദരരാജൻ കൊച്ചി: പുതിയ രൂപത്തിലെത്തുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ കൂടുതല്‍ ശക്തമായ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ സെക്രട്ടറി അരുണ സുന്ദരരാജന്‍. രാജ്യാന്തര സൈബര്‍ സുരക്ഷ സമ്മേളനം കൊക്കോണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇവർ. രാജ്യാന്തരതലത്തില്‍ സൈബര്‍സ്‌പെയ്‌സ് രംഗത്ത് ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ നടപടികളെടുത്തതായി അരുണ സുന്ദരരാജന്‍ പറഞ്ഞു. സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതില്‍ വ്യക്തിസ്വാതന്ത്ര്യത്തി​െൻറ പരിധി നിര്‍ണയിക്കുന്നതിന് അമേരിക്കയിലും യൂറോപ്പിലുമുള്ള മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ ബാധകമാക്കാനാവില്ല. എവിടെയാണ് വ്യക്തിസ്വാതന്ത്ര്യം അവസാനിക്കുന്നതെന്നും എവിടെയാണ് രാജ്യസുരക്ഷ തുടങ്ങുന്നതെന്നും സ്വന്തമായി പരിധി നിശ്ചയിക്കണം. ഇക്കാര്യം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അവർ വ്യക്തമാക്കി. ഡി.ജി.പി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു. സൈബർ ക്രൈമുകളിലെ പുതിയ പ്രവണതകളും അത് അന്വേഷിക്കുന്നതിലെ നൂതന സമീപനങ്ങളെയും മുന്നൊരുക്കങ്ങളെയും കുറിച്ച് ഡി.ജി.പി വിശദീകരിച്ചു. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ്‌ എബ്രഹാം, അലോക് ജോഷി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.