ഫിഫ മിഷൻ ഇലവൻ മില്യൺ പ്രോഗ്രാം ഇന്ന് കിഴക്കമ്പലത്ത്

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബാൾ പ്രചാരണപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൊച്ചിയിലെ ആദ്യത്തെ മിഷൻ ഇലവൻ മില്യൺ പ്രോഗ്രാം ശനിയാഴ്ച കിഴക്കമ്പലം സ​െൻറ് ജോസഫ്‌സ് എച്ച്.എസ്.എസിൽ രാവിലെ 9.45 മുതൽ ആരംഭിക്കും. 1200 വിദ്യാർഥികൾ ചേർന്ന് സ്‌കൂൾ അങ്കണത്തിൽ ഇന്ത്യയുടെ ഭൂപടം ഒരുക്കും. കുട്ടി ഫുട്‌ബാളർമാരുടെ സ്‌കിൽ പെർഫോമൻസ്, വിശിഷ്ടാതിഥികൾക്ക് പെനാൽറ്റി ഷൂട്ടൗട്ട് എന്നിവയും ഉണ്ടാകും. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ജേക്കബ്, വൈസ് പ്രസിഡൻറ് ജിൻസി അജി, പ്രിൻസിപ്പൽ സി.വി. മേരി, ഫുട്‌ബാൾ കമേൻററ്റർ ഷൈജു ദാമോദരൻ, കിഴക്കമ്പലം ലയൺസ് ക്ലബ് പ്രസിഡൻറ് ജിബി വർഗീസ് എന്നിവർ സംബന്ധിക്കും. സൗത്ത് റെയിൽവേ സ്റ്റേഷൻ പാട്ടത്തിന് കൊടുക്കുന്നതിനെ ചെറുക്കണമെന്ന് കൊച്ചി: സൗത്ത് റെയിൽവേ സ്റ്റേഷൻ പാട്ടത്തിന് കൊടുക്കാനുള്ള നീക്കം ചെറുത്തുതോൽപിക്കണമെന്ന് സി.ഐ.ടി.യു ജില്ല ജനറൽ കൗൺസിൽ പ്രമേയത്തിലൂടെ അഭ്യർഥിച്ചു. റെയിൽവേ സ്വകാര്യവത്കരണത്തി​െൻറ ഭാഗമായി സൗത്ത് റെയിൽവേ സ്റ്റേഷനും അതിനോടനുബന്ധിച്ച 75 ഏക്കർ സ്ഥലവും 30 മുതൽ 90 വർഷം വരെ സ്വകാര്യ ഏജൻസികൾക്ക് പാട്ടത്തിന് നൽകാനാണ് ദക്ഷിണ റെയിൽവെ മാനേജ്മ​െൻറി​െൻറ തീരുമാനം. ജില്ല പ്രസിഡൻറ് കെ.എൻ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. മണിശങ്കർ പ്രമേയം അവതരിപ്പിച്ചു. അഖിലേന്ത്യ സെക്രട്ടറി പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സി.എൻ. മോഹനൻ, കെ.ജെ. ജേക്കബ്, കെ.എ. അലി അക്ബർ, എസ്. കൃഷ്ണമൂർത്തി, എം. അനിൽകുമാർ, എം.പി. ഉദയൻ, പി.എസ്. മോഹനൻ, ടി.വി. സൂസൻ, എ.പി. ലൗലി, ബി. ഹംസ, സി.കെ. പരീത്, സി.ഡി. നന്ദകുമാർ, എം.ബി. സ്യമന്തഭദ്രൻ, പി.എൻ. സീനുലാൽ, പി.ജെ. വർഗീസ് എന്നിവർ പെങ്കടുത്തു. കെ.എം. അഷറഫ് സ്വാഗതവും കെ.വി. മനോജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.