ഫോ​േട്ടാ പ്രദർശനം

മൂവാറ്റുപുഴ: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വെള്ളൂർക്കുന്നം യൂനിറ്റി​െൻറ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ മൂവാറ്റുപുഴ ഗ്രാൻറ് സ​െൻറർ മാളിലാണ് പ്രദർശനം. സിനിമ സംവിധായകൻ എസ്. ബിനു ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സംഘടനകൾ സംഘടിപ്പിച്ച മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുള്ള ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായ സന്ദീപ് മാറാടി, വിനോദ് കണ്ണിമോളം എന്നിവരെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.