കർഷദിനം ആചരിച്ചു

കൊച്ചി: നാഷനലിസ്റ്റ് കർഷക യൂനിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. 'കാർഷികമേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും' വിഷയത്തിൽ സെമിനാറും ചർച്ചയും സംഘടിപ്പിച്ചു. കാർഷികരംഗത്ത് മികച്ച സംഭാവന നൽകിയ കർഷകരെ ആദരിക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡൻറ് സുധീഷ് നായർ അധ്യക്ഷതവഹിച്ചു. നാഷനലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. കർഷക യൂനിയൻ സംസ്ഥാന കമ്മിറ്റി മികച്ച നെൽകർഷകനായി തെരഞ്ഞെടുത്ത പി.എം. ഇൗപ്പൻ വരന്തരപള്ളത്തെയും മികച്ച ജൈവകർഷകനായി തെരഞ്ഞെടുത്ത വർഗീസ് കല്ലടിക്കാടിനെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.