മൂവാറ്റുപുഴ: മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിച്ച 22.87-ലക്ഷം രൂപയുടെ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വില്‍സണ്‍ ഇല്ലിക്കല്‍, മാറാടി പഞ്ചായത്ത് പ്രസിഡൻറ് ലത ശിവന്‍, വൈസ് പ്രസിഡൻറ് കെ.യു. ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ്, കൗണ്‍സിലര്‍മാരായ പി.വൈ. നൂറുദ്ദീന്‍, ബിനീഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ മുരളി ശശി, ബാബു തട്ടാറുകുന്നേല്‍, വത്സല ബിന്ദുകുട്ടന്‍, തഹസില്‍ദാര്‍ റെജി പി. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജോര്‍ജ് ജോസഫ്, ഫാബിയനോസ് എന്നിവര്‍ സംബന്ധിച്ചു. 301-പേര്‍ക്കാണ് 2000-രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിതരണം ചെയ്തത്. മൂവാറ്റുപുഴയിലെ 22 പദ്ധതികള്‍ക്ക് ഭരണാനുമതി മൂവാറ്റുപുഴ: മണ്ഡലത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 22- പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിർമാണം, വാളകം, പായിപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയമന്ദിരം നിര്‍മാണം, കടവൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, കാരിമറ്റം സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, പണ്ടപ്പിള്ളി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ ബസുകള്‍ വാങ്ങാനും പോത്താനിക്കാട് സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, തൃക്കളത്തൂര്‍ സര്‍ക്കാര്‍ എല്‍.പി.ജി സ്‌കൂള്‍, ഈസ്റ്റ് മാറാടി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എന്നിവക്ക് പുതിയ മന്ദിരം നിര്‍മിക്കാനും, പായിപ്ര സ്‌കൂളുംപടി- മസ്ജിദ് റോഡിനും, മാറാടി പഞ്ചായത്തിലെ കാക്കാലംപാറ കുടിവെള്ള പദ്ധതി, കല്ലൂര്‍ക്കാട് പഞ്ചായത്തിലെ ചാറ്റുപാറ കുടിവെള്ള പദ്ധതി, ആരക്കുഴ പഞ്ചായത്തിലെ മഞ്ഞുമാക്കല്‍തടം കുടിവെള്ള പദ്ധതി, ആവോലി പഞ്ചായത്തിലെ കക്കാട്ട്തണ്ട് കുടിവെള്ള പദ്ധതിക്കും, വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് പമ്പ് സെറ്റ് വാങ്ങാനും, കാവുംങ്കര--ഇരമല്ലൂര്‍ റോഡില്‍ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാനും ഉൾപ്പെടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി. പദ്ധതികളുടെ ടെൻഡർ നടപടി ഉടൻ പൂര്‍ത്തിയാക്കി നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.