അത്തത്തിനു മുമ്പ് തൃപ്പൂണിത്തുറയിലെ മാലിന്യം നീക്കണം- -മനുഷ്യാവകാശ കമീഷൻ തൃപ്പൂണിത്തുറ: നഗരസഭ പരിധിയിൽ വിവിധ പ്രദേശങ്ങളിൽ കുന്നുകൂടിയ മാലിന്യം അത്തം ഘോഷയാത്രക്കുമുമ്പ് നീക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജി.മോഹൻദാസ്. കോൺഗ്രസ് (ഐ) തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡൻറ് സി.വിനോദ് നൽകിയ പരാതിയിലാണ് ഉത്തരവ്. നഗരസഭയിലെ കെട്ടിടസമുച്ചയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതും റോഡരികിലെ മാലിന്യക്കൂമ്പാരവും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കഴിഞ്ഞ ഒമ്പതിന് എറണാകുളം കലക്ടറേറ്റിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ മാലിന്യം നീക്കിയതായി നഗരസഭ സെക്രട്ടറി മറുപടി നൽകിയിരുന്നു. എന്നാൽ മാലിന്യം പൂർണമായി നീക്കിയിട്ടില്ലെന്ന് വിനോദിെൻറ പരാതിയിൽ പറയുന്നു. നഗരസഭ മാർക്കറ്റിൽ അറവുശാലക്കുസമീപമുള്ള കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു. അന്ധകാര തോട്, കോണോത്ത് പുഴ എന്നിവ മാലിന്യവാഹിനികളായി. പുതിയകാവ് - കണിയാവുള്ളി റോഡ്, നെടുങ്ങാപുഴ റോഡ്, എസ്.എം.പി കോളനി റോഡിൽ റെയിൽവേ ഗേറ്റിന് സമീപം എന്നിവിടങ്ങളിലെ മാലിന്യ നിക്ഷേപത്തിനെതിരെ നഗരസഭ നടപടി സ്വീകരിച്ചില്ലെന്നു വിശദീകരിച്ച് കഴിഞ്ഞദിവസം ആലുവ െഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ സി.വിനോദ് നൽകിയ മറുപടിയിലാണ് കമീഷെൻറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.