പിറവം: ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ ഒരുവർഷത്തെ മാലിന്യനിർമാർജന പദ്ധതി പിറവം സി.ഐ പി.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡൻറ് സജി കെ. പുതുമന അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ രാമമംഗലം ഗവ. യു.പി സ്‌കൂൾ, വെളിയനാട് ഗവ. യു.പി സ്‌കൂൾ, പിറവം താലൂക്ക് ആശുപത്രി, പിറവം സി.ഐ ഓഫിസ്, കൂത്താട്ടുകുളം, പിറവം, ചോറ്റാനിക്കര, മുളന്തുരുത്തി സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് മാലിന്യനിക്ഷേപത്തിന് ബക്കറ്റുകൾ വിതരണം ചെയ്തു. ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ദാസ് മങ്കിടി പദ്ധതി വിശദീകരിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ഡോ. സിബി ജോസഫ്, സണ്ണി മണപ്പാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.