തേനീച്ച ദിനം: ശിൽപശാല ഇന്ന്​

കൊച്ചി: സി.എം.എഫ്.ആർ.ഐയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം ലോക തേനീച്ച ദിനമായ ശനിയാഴ്ച ബോധവത്കരണ ശിൽപശാല സംഘടിപ്പിക്കും. കോതമംഗലം സംസ്‌കാര ഓഡിറ്റോറിയത്തിൽ രാവിലെ 10-ന് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെറുതേനീച്ചകളുടെ കോളനി സ്ഥാപിക്കൽ, തേനീച്ച കോളനികളുടെ കൊഴിഞ്ഞുപോക്ക് തടയൽ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.