ഷഫ്‌നക്ക് സാന്ത്വനവുമായി ഹസൻ മാഷും കുട്ട്യോളും

മൂവാറ്റുപുഴ: രക്താര്‍ബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി വി.യു. ഷഫ്നക്ക് സഹായവുമായി അധ്യാപകരും കുട്ടികളും. ചിത്രകല അധ്യാപകനായ ഹസൻ മാഷും സഹപാഠികളും ചേർന്ന് 'വരസാന്ത്വനം'പദ്ധതി നടപ്പാക്കി ചിത്രരചനയിലൂടെ ചികിത്സക്ക് ധനസമാഹരണം നടത്തുകയാണ് ലക്ഷ്യം. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ കാരിക്കേച്ചർ ചിത്രരചന നടത്തി ആദ്യഘട്ട സഹായസമാഹരണം നടത്തി. ഷഫ്‌ന വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടര വര്‍ഷത്തോളം ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിര്‍ധന കുടുംബാംഗമായ ഷഫ്നയുടെ പിതാവിന് താങ്ങാവുന്നതിലും വലുതാണ് ആശുപത്രി ചെലവുകള്‍. ഈ സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് സഹപാഠികളും ഹസൻ മാഷിനൊപ്പം ചേർന്നത്. കാര്‍ട്ടൂണ്‍ അക്കാദമി എക്സിക്യൂട്ടിവ് അംഗം ബഷീര്‍ കീഴ്ശേരി, കാരിക്കേച്ചറിസ്റ്റ് അനന്തു, അജയന്‍ കടനാട് എന്നിവരും വരസാന്ത്വനത്തില്‍ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.