കാലാമ്പൂര്‍ അഞ്ചൽപെട്ടി-^കാവുംപടി റോഡ് തകര്‍ന്നു

കാലാമ്പൂര്‍ അഞ്ചൽപെട്ടി--കാവുംപടി റോഡ് തകര്‍ന്നു മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ കാലാമ്പൂര്‍ അഞ്ചൽപെട്ടി--കാവുംപടി റോഡ് തകര്‍ന്നു. രണ്ട് പതിറ്റാണ്ടുമുമ്പ് ടാർ ചെയ്ത റോഡ് മെറ്റല്‍ ഇളകിയ നിലയിലാണ്. കുഴി നിറഞ്ഞതോടെ ഓട്ടോ ഉൾപ്പെടെ വാഹനങ്ങൾ റോഡ് ഉപയോഗിക്കാതെയായി. മഴ പെയ്താൽ വെള്ളവും ചളിയും നിറയുന്ന അവസ്ഥയിൽ കാൽനടപോലും ദുരിതമാണ്. രണ്ട് കി.മീ. പഞ്ചായത്ത് റോഡിനിരുവശവുമായി ഇരുനൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മറ്റു വഴികളില്ലാത്തിനാൽ വിദ്യാർഥികൾ ഉൾപ്പെടെ സ്ഥിരം യാത്രക്കാർ ചളിയിലൂടെയാണ് സഞ്ചരിക്കുന്നത്. റോഡ് ടാർ ചെയ്യാൻ ഫണ്ട് അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. നടപടിയെടുക്കാത്ത വാർഡ് അംഗത്തി​െൻറ നിലപാടും വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം തുടങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.