മൂവാറ്റുപുഴ: പാചകവാതക സിലിണ്ടറുകൾക്കുള്ള സബ്സിഡി എടുത്ത് കളയാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, കായൽ കൈയേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടി രാജിവെക്കുക, കോവളം കൊട്ടാരം വിൽപനയിലെ അഴിമതി അന്വേഷിക്കുക, സി.പി.എം--ബി.ജെ.പി കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, നവജാത ശിശുക്കളുടെ മരണത്തിനുത്തരവാദിയായ യു.പി മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അഡ്വ. കെ.എം. സലീം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. എ. മുഹമ്മദ് ബഷീർ, ജോയി മാളിയേക്കൽ, അഡ്വ. വർഗീസ് മാത്യു, വിൻസെൻറ് ജോസഫ്, പായിപ്ര കൃഷ്ണൻ, എ. അബൂബക്കർ, പി.പി. എൽദോസ്, പി.വി. കൃഷ്ണൻ നായർ, ഉല്ലാസ് തോമസ്, എം.എം. സീതി, ജോസ് പെരുമ്പിള്ളിക്കുന്നേൽ, പി.എ. ബഷീർ, സമീർ കോണിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.