ഉദ്ഘാടനം രണ്ടു മാസത്തിനകം ^പി.രാജീവ്

ഉദ്ഘാടനം രണ്ടു മാസത്തിനകം -പി.രാജീവ് കൊച്ചി: ജനറൽ ആശുപത്രിയിലെ ലീനിയർ ആക്സിലറേറ്റർ (ലിനാക്) രണ്ടുമാസത്തിനകം ഉദ്ഘാടനം ചെയ്യുമെന്ന് മുൻ എം.പി പി.രാജീവ് അറിയിച്ചു. കഴിഞ്ഞ 11ന് തുറമുഖത്ത് എത്തിയ യന്ത്രം മൂന്നു ദിവസത്തിനകം ആശുപത്രിയിൽ എത്തിച്ചു. ജി.എസ്.ടി ഇനത്തിലെ അധികബാധ്യത ഒഴിവാക്കാൻ കേന്ദ്ര ധനമന്ത്രിക്ക് പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്. അടുത്ത ജി.എസ്.ടി കൗൺസിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം സംസ്ഥാന ധനമന്ത്രിയും ആരോഗ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ആരോഗ്യ സെക്രട്ടറി 40 ലക്ഷം രൂപ അനുവദിക്കുകയും ബാക്കി ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റിയിൽനിന്ന് തൽക്കാലം എടുക്കാൻ അനുമതി നൽകുകയും ചെയ്തു. ഇതി​െൻറ അടിസ്ഥാനത്തിൽ തുറമുഖത്ത് യന്ത്രം വന്നയുടൻ കലക്ടർ മുൻകൈയെടുത്ത് ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി ഫണ്ടിൽനിന്ന് 1.47 കോടി രൂപ നികുതി അടച്ച് ആശുപത്രിയിലെത്തിച്ചു. ഇളവ് ലഭിച്ചാൽ അടച്ച നികുതി പൂർണമായും ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റിക്ക് നൽകാമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ഉറപ്പുനൽകിയിട്ടുണ്ട്. യന്ത്രം സ്ഥാപിക്കുന്ന പ്രവർത്തനം അടുത്തയാഴ്ചയോടെ തുടങ്ങും. ലീനിയർ ആക്സിലറേറ്ററിനൊപ്പം ആവശ്യമായ ഡോസി മീറ്റർ റോട്ടറി ക്ലബാണ് നൽകുന്നത്. ഒന്നേകാൽ കോടി രൂപ ചെലവാകുന്ന ഈ ഉപകരണവും 2.5 കോടി ചെലവുവരുന്ന സ്കാനിങ് യന്ത്രവും ജർമനിയിൽനിന്ന് വാങ്ങണം. മൊത്തം 16 കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവുവരുന്നതെന്നും പി. രാജീവ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.