അത്തച്ചമയം അവധി

കൊച്ചി: തൃപ്പൂണിത്തുറ അത്താഘോഷവുമായി ബന്ധപ്പെട്ട് നഗരസഭ പരിധിയില്‍വരുന്ന എല്ലാ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 25ന് കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. വിമുക്തഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ് കൊച്ചി: പ്രഫഷനല്‍ കോഴ്‌സുകളില്‍ 2017--18ല്‍ പ്രവേശനം ലഭിച്ച് പഠനം ആരംഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും മക്കള്‍ക്കും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും ഓണ്‍ലൈനില്‍ സമര്‍പ്പിച്ച് ഹാര്‍ഡ്‌കോപ്പി നവംബര്‍ പത്തിനകം ജില്ല സൈനികക്ഷേമ ഓഫിസില്‍ ഹാജരാക്കണം. കൂടുതല്‍ നിബന്ധനകള്‍ www.ksb.gov.in വെബ്‌സൈറ്റില്‍. ഫോണ്‍: 2422239.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.