മൂവാറ്റുപുഴ: മൂവാറ്റുപുഴ, കൂവപ്പടി ബ്ലോക്കുകളിൽ ദിവസം മുഴുവൻ പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ വരുന്നു. മൃഗസംരക്ഷണ വകുപ്പിെൻറ നേതൃത്വത്തില്‍ അത്യാഹിത വിഭാഗം ഉൾപ്പെടെ സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കുന്നത്. കന്നുകാലി കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കാൻകൂടി ലക്ഷ്യമിട്ടാണ് ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രികൾ സജ്ജമാക്കുന്നത്. ബ്ലോക്കുകള്‍ക്ക് കീഴില്‍ മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുെണ്ടങ്കിലും രാത്രിയിൽ വളര്‍ത്തുമൃഗങ്ങള്‍ക്ക് അപകടം സംഭവിച്ച് ഗുരുതര പരിക്കേറ്റാല്‍ ചികിത്സിക്കാന്‍ സൗകര്യമില്ല. രോഗം മൂര്‍ഛിച്ചാലും ചികിത്സിക്കാന്‍ മാര്‍ഗമില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ത്തുമൃഗങ്ങളുള്ള പ്രദേശമാണ് മൂവാറ്റുപുഴ, കൂവപ്പടി ബ്ലോക്കുകള്‍. മൃഗസംരക്ഷണ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് മൃഗങ്ങളുടെ അത്യാഹിത വിഭാഗം ഉൾപ്പെടെ ആരംഭിക്കുന്നത്. വെറ്ററിനറി ഡോക്ടറെ ആവശ്യമുണ്ട്. മൂവാറ്റുപുഴ: കൂവപ്പടി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറായി ജോലിചെയ്യാന്‍ താൽപര്യമുള്ള യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 21-ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചക്ക് രണ്ട് മുതല്‍ മൂന്നുവരെ ജില്ല മൃഗസംരക്ഷണ ഓഫിസില്‍ നടക്കുന്ന വാക് ഇന്‍ ഇൻറര്‍വ്യുവിന് ഹാജരാകണം. നിര്‍ദിഷ്ട യോഗ്യതയുള്ള ബിരുദധാരികളുടെ അഭാവത്തില്‍ വിരമിച്ചവെരയും പരിഗണിക്കും. വിവരങ്ങള്‍ക്ക് ഫോൺ: 0484-2360648.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.