ജില്ല സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്​ ഇന്ന്​ തുടക്കം

കൊച്ചി: 61ാമത് ജില്ല സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് ഇന്നും നാളെയുമായി കോതമംഗലം എം.എ കോളജ് ഗ്രൗണ്ടില്‍ നടക്കും. സിന്തറ്റിക് ട്രാക്കുള്ള മഹാരാജാസ് കോളജ് ഗ്രൗണ്ട് ഫിഫ അണ്ടര്‍-17 ലോകകപ്പിനായി ഒരുങ്ങുന്ന സാഹചര്യത്തിലാണ് കോതമംഗലത്തേക്ക് മാറ്റിയത്. അണ്ടര്‍ 14,16,18, 20, 20 വയസ്സിനു മുകളിലുള്ള വിഭാഗങ്ങളിലായി പുരുഷ--വനിത കാറ്റഗറികളിലാണ് മത്സരം. സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ല ടീമിനെ മീറ്റിലെ പ്രകടനത്തി​െൻറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ എം.എ കോളജ് തന്നെയാണ് ഇത്തവണയും കിരീട സാധ്യതയില്‍ ഏറെ മുന്നിലുള്ളത്. 46 സ്വര്‍ണവും 38 വെള്ളിയും 29 വെങ്കലവുമടക്കം 653 പോയൻറ് നേടിയാണ് മാര്‍ അത്തനേഷ്യസ് അക്കാദമി കഴിഞ്ഞ തവണ മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന മീറ്റില്‍ ചാമ്പ്യന്മാരായത്. 30 സ്വര്‍ണവും 20 വെള്ളിയും 18 വെങ്കലവുമടക്കം 450 പോയൻറുകളോടെ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് റണ്ണേഴ്‌സ് അപ്പായി. 390 പോയൻറ് നേടിയ കോതമംഗലം സ​െൻറ് ജോർജ് സ്‌കൂളിനായിരുന്നു മൂന്നാം സ്ഥാനം. 26 റെക്കോഡുകളാണ് കഴിഞ്ഞ മീറ്റില്‍ പിറന്നത്. ഇത്തവണത്തെ മീറ്റ് സിന്തറ്റിക് ട്രാക്കിലല്ലാത്തത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചേക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് എം.എ കോളജ് പ്രിന്‍സിപ്പൽ ഡോ. ഡെന്‍സ്‌ലി ജോസ് മീറ്റ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.