ഹജ്ജിന്​ കൈക്കുഞ്ഞുമായി ദമ്പതികൾ

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വെള്ളിയാഴ്ച യാത്ര തിരിച്ച സംഘത്തിൽ കൈക്കുഞ്ഞുമായി ദമ്പതികൾ. മലപ്പുറം മേൽമുറി സ്വദേശി പുള്ളിയിൽ മാടശ്ശേരി വീട്ടിൽ മുഹമ്മദ് ഹനീഫയും ഭാര്യ ഷെമീറയുമാണ് എട്ടുമാസം പ്രായമായ മകൻ മിസ്ഹബ് മുഹ്യിദ്ദീനുമായി യാത്രയായത്. ഈ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകനാണ് മിസ്ഹബ്. ആസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഹനീഫക്ക് തുടർച്ചയായ അഞ്ചാംവർഷ അപേക്ഷകരുടെ പട്ടികയിലാണ് ഇത്തവണ അവസരം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.