പുതുവൈപ്പ് സമരത്തിന്​ പിന്തുണയുമായി സാംസ്​കാരിക നായകർ

വൈപ്പിന്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ​െൻറ എല്‍.പി.ജി. സംഭരണ കേന്ദ്രം പുതുവൈപ്പ് കടപ്പുറത്തെ ജനവാസമേഖലയില്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്‌കാരിക നായകരെത്തുന്നു. അതിജീവന പോരാട്ടത്തി​െൻറ 184-ാം ദിനമായ 20നാണ് സാംസ്‌കാരിക രംഗത്തെ പ്രമുഖരെത്തുന്നത്. ഞായറാഴ്ച ഉച്ചക്ക് 12ന് ബി.ആര്‍.പി. ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം. ലീലാവതി, കല്‍പ്പറ്റ നാരായണന്‍, പ്രഫ. കെ. അരവിന്ദാക്ഷന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, സിവിക് ചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, പി.കെ. ഗോപി, പി.എന്‍. ഗോപീകൃഷ്ണന്‍, ഒ.പി. ഉഷ, കെ.എസ്. ഹരിഹരന്‍, ഉഷാകുമാരി, സുചിത്ര, സാറാ ജോസഫ്, മുരളി നാഗപ്പുഴ, എ.പി. അഹമ്മദ്, അന്‍സാര്‍ അലി, ജിബു ജേക്കബ്, ഡോ. ആസാദ് തുടങ്ങിയവര്‍ സമരപ്പന്തലില്‍ ഒത്തുചേരുമെന്ന് സമിതി ചെയര്‍മാന്‍ എം.ബി. ജയഘോഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.