പറവൂർ: നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതം. ഒരു വർഷം മുമ്പ് സ്ഥാപിച്ച ലൈറ്റ് തെളിയാതായതോടെ സ്റ്റാൻഡും പരിസരവും ഇരുട്ടിലാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചമാണ് യാത്രക്കാർക്കടക്കം ആശ്രയം. രാത്രി എട്ടോടെ കടകൾ അടച്ചാൽ സ്റ്റാൻഡ് പൂർണമായും ഇരുട്ടിലാകും. ഇത് സാമൂഹിക വിരുദ്ധർക്കും ലഹരി വിൽപനക്കാർക്കും തുണയായിരിക്കുന്നു. ബിവറേജിെൻറ മദ്യവിൽപന ശാല പ്രവർത്തനമാരംഭിച്ചതോടെ ഇവിടം മദ്യപാനികളുടെയും താവളമായി. സ്ത്രീകൾ ഉൾെപ്പടെയുള്ള കാൽ നടയാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് എതാനും മാസങ്ങളുടെ ആയുസ്സ് മാത്രമാണ് ഹൈമാസ്റ്റ് ലൈറ്റിനുണ്ടായിരുന്നത്. ലക്ഷങ്ങൾ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. എന്നാൽ, കേടുപാടുകൾ സംഭവിച്ചാൽ ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തിയാകും. ഇതിന് പ്രധാന കാരണം അധികാരികളുടെ അനാസ്ഥയും ഭാരിച്ച ചെലവുമാണ്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നവർ അറ്റകുറ്റപണി ഏറ്റെടുക്കാത്തത് പ്രതിസന്ധിക്ക് മറ്റൊരു കാരണമാണ്. സ്ഥാപിക്കുന്ന ലൈറ്റുകൾ ഒരു വർഷമെങ്കിലും കേടുപാടുകൾ സംഭവിക്കില്ലെന്ന് ഉറപ്പ് നൽകാൻ എജൻസികൾ തയാറല്ല. ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി അറ്റകുറ്റപണി നടത്തണമെന്നും കൂടാതെ, സമീപത്തെ വൈദ്യുതി തൂണുകളിലെയും ലൈറ്റുകൾ പ്രകാശിപ്പിക്കണമെന്നും കാരുണ്യ സർവിസ് സൊസൈറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.