ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ മാഞ്ഞാലി കുന്നുംപുറത്ത് സോളിഡാരിറ്റി നിർമിച്ച യൂത്ത് എംപവർമെൻറ് സെൻറർ ഉദ്ഘാടനം മുൻ സംസ്ഥാന പ്രസിഡൻറ് ടി. ശാക്കിർ വേളം നിർവഹിച്ചു. രാജ്യത്ത് തുടരുന്ന സംഘ്പരിവാറിെൻറ ഹിംസാത്മക രാഷ്ട്രീയത്തിനെതിരെ യുവാക്കൾ രംഗത്തുവരണമെന്നും മതേതര സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ യുവാക്കൾ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി പറവൂർ ഏരിയ പ്രസിഡൻറ് എൻ.എ. ശഫീഖ് അധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം സാജിത നിസാർ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ്, ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയ പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ഏരിയ സെക്രട്ടറി നിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.